|
എങ്ങനെയുണ്ടാശാനേ..???? |
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ (UDF സര്‍ക്കാര്‍ അല്ല! ) ഒരു വര്‍ഷം പിന്നിടുന്നു.ഈ ഭരണം എന്താണ് കേരളത്തിന് നേടിത്തന്നത്? 21 മന്ത്രിമാരില്‍ എത്രപേരെ ജനങ്ങള്‍ക്ക് ഓര്‍മ്മിച്ചെടുക്കാന്‍ കഴിയും?നമ്മുടെ നികുതിപ്പണം തിന്നു കൊഴുക്കുന്ന ഇവര്‍ക്ക് നിങ്ങള്‍ എത്ര മാര്‍ക്ക് കൊടുക്കുന്നു? കുഞ്ഞാലിക്കുട്ടിയും മാണിയും ചേര്‍ന്നു നിശബ്ധമായി നടത്തുന്ന അഴിമതികള്‍ പുറത്തുകൊണ്ടു വരാന്‍ മാധ്യമങ്ങള്‍ക്ക് പോലും ധൈര്യമില്ലാതെ പോകുന്നതെന്തു കൊണ്ടാണ് ?
|
അനക്ക് ബെച്ചിട്ടൊണ്ട്..ഒരെട്ടിന്‍റെ പണി ! |
ഭരണ തലത്തില്‍ അതിവേഗം ജനങ്ങളില്‍ നിന്ന് ബഹുദൂരം അകന്നു പോവുകയാണ് ഈ മന്ത്രിസഭ. ഇനിഒരിക്കല്‍ക്കൂടി പാര്‍ടിയുടെ മുഖ്യമന്ത്രി ആകാന്‍ കഴിയില്ല എന്നറിയാവുന്ന ഉമ്മന്‍ ചാണ്ടി അധികാരം നിലനിര്‍ത്താന്‍ നട്ടെല്ല് വളച്ചു മുസ്ലിം ലീഗ് നേതാക്കളുടെയും സുകുമാരന്‍ നായ രുടേയും മുന്‍പില്‍ കുമ്പിട്ടു കിടക്കുന്ന ദയനീയ കാഴ്ചയാണ് നിലവില്‍ .മെട്രോ റെയില്‍ പദ്ധതിയില്‍ നിന്നും ഡല്‍ഹി മെട്രോയെ ഒഴിവാക്കാന്‍ നടത്തിയ നീക്കങ്ങളും അതിന്‍റെ അക്കൗണ്ട് സ്വന്തക്കാരന്‍റെ ബാങ്കിലാക്കിയതും മാത്രം മതി ഈ മുഖ്യമന്ത്രിയുടെ വികസന നയം (സ്വന്തം പോക്കെറ്റിന്‍റെ മാത്രം വികസനം ) മനസ്സിലാക്കാന്‍.കേസ്സുകളില്‍ നിന്ന് രക്ഷപെടാന്‍ നടക്കുന്നതിനിടയില്‍ ചാണ്ടിക്കും കുഞ്ഞാലിക്കക്കും എവിടെ ഭരിക്കാന്‍ സമയം ?
|
പട്ടയം നാട്ടുരാജാവ് |
ചാണ്ടി വീഴുമ്പോള്‍ മുഖ്യമന്ത്രിയാകാമെന്നുള്ള ചെന്നിത്തലയുടെ മോഹം 'അതിമോഹമാണ് മോനെ രമേശാ...' എന്ന മട്ടില്‍ തിരുവന്ജൂരിനു ശിഖണ്ടി മന്ത്രി സ്ഥാനം നല്‍കി ചാണക്യ തന്ത്രങ്ങള്‍ മെനയാന്‍ P C ജോര്‍ജിനെപ്പോലുള്ള രാഷ്ട്രീയ ബ്രോക്കര്‍മാരുടെയും മനോരമയെപ്പോലുള്ള മഞ്ഞപ്പത്രങ്ങളുടെയും സഹായം യഥേഷ്ടമുണ്ടായിരുന്നു.ജനസമ്പര്‍ക്ക പരിപാടി എന്ന പേരില്‍ സാധാരണക്കാരുടെ കണ്ണില്‍പ്പൊടിയിടാന്‍ ആടിയ നാടകത്തിനു വേണ്ടി ചെലവാക്കിയ കോടികളോ?
|
മൂന്നാന്‍ ജോര്‍ജ് |
ബാലകൃഷ്ണപിള്ളയെ ജയിലില്‍ നിന്ന് പുറത്തിറക്കിയ സംഭവം മുതല്‍ ജനങ്ങളുടെ മുഖത്ത് ആഞ്ഞടിച്ചു തുടങ്ങിയ ചാണ്ടിച്ചനും കൂട്ടരും അവസാനം ശെല്‍വ രാജിനെ വിലക്കെടുത്തു വീണ്ടും സ്ഥാനാര്‍ത്ഥിയാക്കി ജനങ്ങളുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പി കളിയാക്കുകയാണ് . എങ്കിലും ഗണേഷിനെയും ഷിബു ബേബി ജോണിനെയും പോലെ എന്തെങ്കിലും ചിലത് ജന നന്മക്കു വേണ്ടി ചെയ്യുന്നവരും ഈ മന്ത്രിസഭയിലുണ്ടെന്നു മറക്കുന്നില്ല .
very correct ..But the other team is PINARRAAYI !!!!!enthu cheyyaanaa????
ReplyDeleteകൊള്ളാം, പക്ഷേ എല്ലാരും കണക്കന്നെ.
ReplyDeleteകഴിഞ്ഞ മന്ത്രിസഭയിലെ കുറെ മന്ത്രിമാരെ ഇപ്പോഴും ജനങ്ങള്‍ ഓര്‍ക്കുന്നുണ്ട്.പിണറായി മുതല്‍ P ശശി വരെയുള്ള ചില പ്രകാശം പരത്തുന്നവരുന്ടെങ്ങിലും ഭൂരിപക്ഷം ldf നേതാക്കളും ഇപ്പോഴും പ്രതീക്ഷ്യര്‍പ്പിക്കാവുന്നവരാനു.
Delete