നിലവിലുള്ള സംസ്ഥാന നേതൃത്വത്തില്‍ മാറ്റം വേണമെന്നും ഈ രീതിയില്‍ രാഷ്ട്രീയപ്രവര്‍ത്തനം തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും വിഎസ് അച്യുതാനന്ദന്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചതായി റിപ്പോര്‍ട്ട്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനും സിതാറാം യെച്ചൂരിക്കുമാണ് കത്ത് അയച്ചിട്ടുള്ളത്.ഈ നീക്കത്തിലൂടെ കേരള രാഷ്ട്രീയത്തില്‍ ജനങ്ങളുടെ മനസ്സറിയുന്ന ജനനായകന്‍ തന്നെയാണ് താനെന്നു വി എസ് വീണ്ടും തെളിയിച്ചിരിക്കുന്നു.
ഒന്ന് കിട്ടിയാലേ നീയൊക്കെ നന്നാവൂ അല്ലേ...കുടുംബം മുടിക്കാനിറങ്ങിയവന്‍....പാര്‍ട്ടിയില്‍ നിന്നും സാധാരണക്കാര്‍ അകന്നു പോകുന്നുവെന്ന് മനസ്സിലാക്കാനുള്ള സാമാന്യബുദ്ധി കുലംകുത്തികളുടെ പേരുപറഞ്ഞു അണികളുടെ വായ്മൂടാന്‍ ശ്രമിക്കുന്ന പിണറായിക്കില്ലെങ്കിലും ധീരമായ വിപ്ലവപ്രവര്‍ത്തനങ്ങളിലൂടെ സിപിഎം രൂപീകരിക്കാനും വളര്‍ത്താനും ജീവിതം ഉഴിഞ്ഞുവച്ച സഖാവിനു എത്രകാലം പ്രതികരിക്കാതിരിക്കാന്‍ കഴിയും? പാര്‍ട്ടി എന്തോ തീപ്പന്തം കത്തിക്കുമെന്ന് പറഞ്ഞ വിജയേട്ടന്‍ ഇനി തലയ്ക്കു തീ പിടിച്ച പോലെ പായുന്നത് കാണാം.
ഭാരവാഹിത്വം നല്‍കി പിടിച്ചുനിര്‍ത്തിയിരിക്കുന്ന കുറച്ചു പിണിയാളുകളെ വച്ചു പാര്‍ട്ടി നേതൃത്വത്തെയും സഖാക്കളെയും ഹൈജാക്ക് ചെയ്തു തുടരാമെന്ന് ഇനി കരുതേണ്ട. സ്വന്തം രക്തസാക്ഷിത്വ ത്തിലൂടെ ടി പി ചന്ദ്ര ശേഖരന്‍ കൊളുത്തിവിട്ട വിപ്ലവജ്വാല കെടാതെ സൂക്ഷിക്കേണ്ടത് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റിന്‍റെ ചുമതലയാണെന്ന ബോധം വി എസ്സിന് മാത്രമല്ല ഉള്ളതെന്ന് കോഴിക്കോട്ടെ സിപിഎം അനുഭാവികളുടെ കൂട്ടായ്മ തെളിയിച്ചു കഴിഞ്ഞു. വി എസ്സിന്‍റെ ഇന്നത്തെ നീക്കത്തിന്‍റെ ഉദ്ദേശം എന്തായാലും അത് സിപിഎം അണികള്‍ക്ക് ഒരു പുതിയ ദിശാബോധം നല്കുമെന്നു ഉറപ്പാണ്.
പാര്‍ട്ടിക്കുള്ളില്‍ നിന്നുകൊണ്ട് കമ്മ്യൂണിസത്തില്‍ നിന്നുള്ള വ്യതിചലനങ്ങളെ എതിര്‍ക്കുന്നതിനെ അധികാരമോഹവും ധൌര്‍ബല്യവുമായി ചിത്രീകരിക്കുന്നവര്‍ക്ക് ഇനിയെന്താണ് പറയാനുള്ളതു. എന്തായാലും നാളെ മുതല്‍ അരുണ്‍ കുമാറിന്‍റെ മക്കാവു യാത്രയും സോമന്‍റെ വയനാട്ടിലെ രണ്ടേക്കര്‍ ഭൂമിയുമൊക്കെ വാര്‍ത്തയില്‍ നിറയുന്നത് കാണാം .
വാല്‍ക്കഷ്ണം :-ഇനിയും ഇതൊക്കെ കെളവന്‍റെ രാഷ്ട്രീയ നാടകമാണെന്ന് വിളിച്ചു കൂവുന്നവര്‍ക്ക് ഒരു " നല്ല നമസ്കാരം" മാത്രം.

No comments:
Post a Comment