കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ പുത്തരിയല്ല.മരിച്ചവരുടെ കുടുംബാംഗങ്ങളുടെ നിശബ്ദ വേദനയില്‍ മാത്രം ഒതുങ്ങുന്ന സംഭവമായി ,ഒരു വൈകുന്നേരത്തെ ചാനല്‍ ചര്‍ച്ചയില്‍ ചൂട് പിടിപ്പിക്കുന്ന വാഗ്വാദങ്ങളായി മാത്രം ഒടുങ്ങുന്ന ആ മരണങ്ങളില്‍ അവസാനത്തെതായിരുന്നു ഷുക്കൂര്‍ വധം.അതി നിഷ്ടൂരമായ വിചാരണ ക്കൊലപാതകമായിട്ടും പ്രാദേശികമായ ചില പ്രതിഷേധങ്ങളല്ലാതെ കേരളമൊട്ടുക്കു അതൊരു 'വെറും സാധാരണ' രാഷ്ട്രീയ പകപോക്കല്‍ മാത്രമായാണ് കണ്ടത്.ശുക്കൂറിനെപ്പോലുള്ള യുവാക്കളെ എതിരാളികളുടെ കാറ് തടയാനും മന്ത്രിസ്ഥാനത്തിന് വേണ്ടി പ്രകടനം നടത്തിക്കാനും 'കറിവേപ്പില' പോലെ (അഭിസാരിക അല്ല)ഉപയോഗിച്ച് ഉപേക്ഷിക്കുന്ന സ്വന്തം മുന്നണിക്കാര്‍ക്ക് പോലും ആ മരണത്തില്‍ വലിയ താല്പ്പര്യമുള്ളതായി തോന്നിയില്ല. പക്ഷെ ചന്ദ്രശേഖരന്‍ വധം കേരളത്തില്‍ അങ്ങോളമിങ്ങോളം ചര്‍ച്ചാവിഷയമായത് അദ്ദേഹത്തിന്‍റെ മുഖത്തേറ്റ അന്‍പത്തിരണ്ടു വെട്ടുകള്‍ കൊണ്ട് മാത്രമായിരുന്നില്ല . 'കമ്മ്യുണിസ്റ്റ്കേരളത്തി'ല്‍ ഉണ്ടായ അപചയങ്ങളെ കമ്മ്യൂണിസ്റ്റ് പാതയിലൂടെത്തന്നെ നേരിട്ട ധീര രക്തസാക്ഷിത്വം കൊണ്ട് കൂടിയായിരുന്നു.
കിനാലൂര്‍ മുതല്‍ ആറന്മുള വരെ എത്തി നില്‍ക്കുന്ന ജനകീയ പ്രക്ഷോഭങ്ങള്‍ അലോസരപ്പെടുത്തുന്ന ഒരു കൂട്ടുകെട്ട് ഏറാമലയിലെ രാഷ്ട്രീയത്തിനു പുറകിലുണ്ടെന്ന് മുന്‍പേ വന്ന റിപ്പോര്ട്ടുകളായിരുന്നു മുസ്ലിം ലീഗിനും സിപിഎം നും ഒരുപോലെ പ്രിയപ്പെട്ടവരായ ചില (വിദേശ)വ്യവസായ പ്രമുഖരുള്‍പ്പെടെയുള്ള ഒരു സംഘത്തിനു അവരുടെ വ്യവസായ താല്‍പ്പര്യങ്ങള്‍ സുഗമമായി നേടിയെടുക്കാന്‍ വേണ്ടിയാണ് 2005ല്‍ ജനതാദളുമായി പഞ്ചായത്ത് വച്ചുമാറാന്‍ തീരുമാനിച്ചതെന്നു തോന്നിയ പാര്‍ട്ടി അണികള്‍ അതിനെ പരസ്യമായി ചോദ്യം ചെയ്‌തു പുറത്തു വന്നപ്പോള്‍ "വിഘടന വാദികളും പ്രതിക്രിയാ വാദികളും 'റാടിക്കലായ ചിന്താസരണിയുടെ ഒരു അന്തര്‍ധാരയായിരുന്നു ഏറാമലയില്‍ സംഭവിച്ചത്" എന്ന മട്ടില്‍ പ്രസംഗിച്ചുനടന്നവര്‍ക്ക് ജനഹിതം മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. പുറത്ത് പോകുന്നവര്‍ യു ഡി എഫ് പാളയത്തിലെത്തുമെന്നും അപ്പോള്‍ കുലംകുത്തികളെന്നു വിളിച്ചു അവഹേളിച്ചു അണികളുടെ മുന്നില്‍ പിടിച്ചു നില്‍ക്കാം എന്ന് കരുതിയ സഖാക്കള്‍ക്കും മുന്‍പ് പറഞ്ഞ വ്യവസായ താല്പര്യക്കാര്‍ക്കും കനത്ത പ്രഹരമായി ഒറ്റക്ക് പോരാടാന്‍ തീരുമാനിച്ച ചന്ദ്രശേഖരനും കൂട്ടരും .
വ്യവസായികളുടെയും സമുദായ നേതാക്കളുടെയും 'കളിത്തോഴനായി അറിയപ്പെടുന്ന ഒരു കേന്ദ്ര മന്ത്രിയുടെ ഇപ്പോഴത്തെ ഇടപെടലുകളും ഈ കേസ്സ് കൊണ്ട് ഏറ്റവും പ്രയോജനം ലഭിക്കുമായിരുന്ന മതേതര മതപ്പാര്‍ട്ടിയുടെ നിസ്സംഗ ഭാവവും
വി എം സുധീരനെയും ടി എന്‍ പ്രതാപനെയും പോലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പോലും ന്യായികരിക്കാന്‍ കഴിയുന്നില്ല.റ്റി പി വധക്കേസ് ചില കുട്ടി സഖാക്കളുടെ മാത്രം പ്രതികാരമാണെന്നു വരുത്തിതീര്‍ക്കേണ്ടത് സിപിഎം നേതാക്കളുടെ മാത്രം ലക്ഷ്യമല്ലെന്നു തോന്നിപ്പിക്കുന്ന പുരോഗതിയാണ് ഇപ്പോള്‍ അന്വേഷണവുമായി ബന്ധപ്പെട്ടു കാണുന്നത്. 35000 രൂപയ്ക്കു ഒരാളെ കൊല്ലാന്‍ ഇത് ക്വട്ടേഷന്കാരുടെ ഡിസ്കൌണ്ട് സമയം വല്ലതുമാണോ എന്നറിയില്ല . എന്തായാലും മാധ്യമങ്ങളുടെയും ജനങ്ങളുടെയും ജാഗ്രത പുതിയ വിഷയങ്ങളിലേക്ക് തിരിയുന്നതിന് മുന്‍പേ ഈ വിഷയത്തിലെ രാഷ്ട്രീയ -വ്യാവസായിക താല്‍പര്യങ്ങളെ പുറത്തു കൊണ്ടുവരാന്‍ പോലീസിലെ തന്തക്കു പിറന്നവന്മാര്‍ക്ക് കഴിയട്ടെ എന്ന് പ്രതീക്ഷിക്കാം
NB:"ചോരച്ചാലുകള്‍ നീന്തിക്കയറി" പടുത്തുയര്‍ത്തിയ പ്രസ്ഥാനം ഒരു കമ്മ്യൂണിസ്റ്റിന്‍റെ ചോരച്ചാലിലൂടെ ഒലിച്ചു പോകാതിരിക്കാനും ഈ കേസ്സിന്‍റെ യാഥാര്‍ത്ഥ്യം പുറത്തു വരേണ്ടതാണ്.

അടുത്ത വാർത്തകൾ വരുമ്പോഴേക്കും ഇതും പുറകിലേക്ക് ഒലിച്ച് പോകും... നമ്മളെത്രയോ കണ്ടിരിക്കുന്നു ഈ പ്രതിഭാസം..!!
ReplyDelete<<>>
സഖാവ് ജോസഫ് സ്റ്റാലിന്‍ കാലയവനികയ്ക്ക് പിന്നില്‍ മറഞ്ഞപ്പോള്‍ മഹാകവി വള്ളത്തോള്‍ വിലാപ കാവ്യമെഴുതി. സ്റ്റാലിന്‍, ഹാ-എഴുപത്തി മൂന്ന് വര്‍ഷത്തിന്‍മുമ്പ് ഒരാലയാം ചെളിക്കുണ്ടില്‍ വിളഞ്ഞ മഹാരത്‌നം!. അനതിവിദൂര ഭാവിയില്‍ നികിതാ ക്രൂഷ്‌ചേവ് സ്റ്റാലിനെ തള്ളിപ്പറയുമെന്ന് പാവം മഹാകവിക്ക് അറിയില്ലായിരുന്നു. അതുകൊണ്ട് അദ്ദേഹം ആഹ്വാനം ചെയ്തത് ഇങ്ങനെയാണ്: തൂകൂക കണ്ണീരിന്ത്യേ, വേറെയില്ലല്ലോ സ്റ്റാലിന്‍!
ReplyDeletehttp://www.indiavisiontv.com/2012/05/20/75935.html