Thursday, May 24, 2012

സര്‍ദാര്‍ജീടെ ഡയറിക്കുറിപ്പുകള്‍

 സര്‍ദാര്‍ജീടെ  ഡയറിക്കുറിപ്പുകള്‍
 ----------------------------------------------------------------------------------------------------------------------------
 23/05/2012
"വെന"സ്ഡേ 
ഓംഅമേരിക്കായ നമഹ

ഇന്നലെ ...ങ്ങടെ മന്ത്രിസഭേടെ മൂന്നാം പിറന്നാളായിരുന്നു.അടിപൊളി പാരട്ടിയാര്‍ന്നു അറേഞ്ചു ചെയ്തത്. .മദാമ്മെടേം മക്കടേം ബ്രേക്ക് ഡാന്‍സും യാദവന്മാരുടെ സംഘ നൃത്തവും കലക്കി ..അറിയാതെ ഞാനും ഒന്ന് തുള്ളിപ്പോയി.ആ ബംഗാളി പെണ്ണുമ്പിള്ള വരാഞ്ഞത് നന്നായി. അവക്ക് ഈ യൂത്തിന്‍റെ പരിപാടീന്നു കേട്ടാലെ ചൊറിച്ചിലാ..ഒരുമാതിരി കാട്ടുജാതി പോലെ.

മ്ടെ അംബാനിക്കൊച്ചുങ്ങളും ടാറ്റാഭായിം ഒക്കെ കൊണ്ടുവന്ന സമ്മാനങ്ങളിടാന്‍ സ്വിസ് ബാങ്കില്‍ ഇനീം അക്കൗണ്ട്‌ തരാക്കണം .

ഇനി ..മ്മ്ടെ വക ഒരു സമ്മാനം ല്ലാര്‍ക്കും കൊടുക്കണം. മ്ടെ അംബാനി മോന് പ്രത്യേകിച്ചും.
പെട്രോളിന്‍റെ വെല ..... മ്ണി കൂട്ടിയാലോ? കഴിഞ്ഞാഴ്ച കണ്ടപ്പോഴും ആ പാവം പെട്രോള് കമ്പനിക്കാര് നെഞ്ഞത്തടിച്ചു നിലവിളിക്കുന്നത് കേട്ടതാ ..പുവര്‍ ഫെല്ലോസ്.... കറങ്ങിയടിക്കാനും കളിക്കാനുമൊന്നും കാശില്ല പോലും. കഷ്ടം. ആ സങ്കടം കേട്ടു ഹൃദയം പൊട്ടിപ്പോയി...

അപ്പൊ... മ്ടെ ...സാധനത്തിന്‍റെ വെല ....കൂടില്ലേ?....ജനം ഇളകില്ലേ? ഭരണം പോവില്ലേ ?........മ്മ്മം....ഹാ... ഹാ... ഹാ... എക്കണോമിക്സ് പഠിച്ച എന്നോടാ കളി ...മ്മള് മദാമ്മേന്‍റെ കണക്കെഴുത്ത് നിര്‍ത്തി ഒബാമേന്‍റെ കണക്കെഴുതാന്‍ പോകും.

ന്നാലും ആ ഒബാമ്മ മോന്‍ വിളിച്ചപ്പോഴുണ്ടായ രോമാ൯ജം... മ്ടെ രാജ്യത്തു ഇംഗ്ലീഷ് അറിയാവുന്ന ഏക സര്‍ദാര്‍ജി ....ന്മ്ള്‍ ആയോണ്ട് എല്ലാം മനസ്സിലായി. കഴിഞ്ഞ ജന്മത്തില്‍ അവന്‍ ...ന്‍റെ മോനോ അച്ഛനോ ആയിരുന്നിരിക്കണം.

രോമാ൯ജം കൊണ്ടെനിക്കെഴുതാന്‍ മേലാ ...ബാക്കി നാളെ .......

ശൂ (ഒപ്പ്)
-----------------------------------------------------------------------------------------------------------------------------

 ഏതോ ഒരു ചാണ്ടിച്ചന്‍റെ....അന്തര്‍ഗദ്ഗദം

അത് വീണ്ടും സംഭവിച്ചു ...കുറച്ചു ദിവസമായി ചില അടക്കം പറച്ചിലുകള്‍ ...ചില കൂടിയാലോചനകള്‍..ചാണ്ടിച്ചനു അന്നേ ഒരു പന്തികേട്‌ തോന്നിയതാ. അത് സംഭവിച്ചേക്കുമെന്നു ഒരു ഉള്‍വിളി....
....ന്നാലും ഒരു പ്രതീക്ഷ....  മ്മടെ പൊന്നുമോന്‍ ശെല്‍വരാജ് ഓട്ടമല്‍സരത്തിനു  പോയ സമയമല്ലേ? മോന്‍ ചത്താലും മരുമോളുടെ കണ്ണീരു കണ്ടാ മതിന്നു കരുതുന്ന ഇടതന്മാരെപ്പോലെയല്ല ങ്ങടെ മദാമ്മേം കൂട്ടരും.ച്ചിരി സമയം കൂടി കിട്ടൂന്നാ കരുത്യേ .. ..ആ രമേശനേം കൊണ്ട് എത്രവട്ടം ദില്ലീപ്പോയി മൂക്കര്‍ജീടേം സര്‍ദാര്ജീടേം കാലും വാലുമൊക്കെ  കഴുകീതാ.. ന്‍റെ..  പാറേ മാതാവേ .. ഇനീപ്പോ  മറ്റേ കെളവനും കൂട്ടരും തൊടങ്ങും ...രാജി വെക്കേ....  രാജി വെക്കേ.....അങ്ങേരെ ക്ലബ്ബിന്‍റെ പ്രസിദേന്തി സ്ഥാനത്തൂന്നു മാറ്റി അവിടെ കേറിയിരിക്കാന്‍ കളിച്ചകളി... നിക്കും ആ മൂന്നാന്‍ ജോര്‍ജിനും മാത്രമറിയാം.          

ഇതിപ്പോ ..ആ നെയ്യാറ്റിന്കരേലെ മാമാന്മാരോട് ..ന്താ പറയ്യാ..ആ കണ്ണൂരെ ചേട്ടന്മാര് സഹായിച്ചു ലോറന്സ് ചെക്കന്‍റെ കാര്യം ഒതുക്കിയതാ ..പിന്നെ ആ  രായകോവാലണ്ണന്‍..വയസ്സുകാലത്ത് ങ്ങേര്‍ക്കെന്തിന്‍റെ കേടാ ..എവിടെ മത്സരമുണ്ടോ കേറി പേരുകൊടുക്കും. കഴിഞ്ഞ മാസമാ ശെല്‍വന്  സീസിയിട്ടൊരു വണ്ടി വാങ്ങിക്കൊടുത്തത് .അതിന്‍റെ പേരില്‍ ...ന്തൊക്കെ അപവാദാ.... കേട്ടെ...  ഇനീപ്പോ... അതിനു പെട്രോളിനുള്ള കാശും ആ മൊത്തമൂറ്റു വാങ്കീന്നെടുക്കണമല്ലോ?അല്ലെങ്കി ..മൂന്നാന്‍ ജോര്‍ജിനോടു വണ്ടി തിരിച്ചെടുക്കാന്‍ പറയാം ...
-----------------------------------------------------------------------------------------------------------------------------

2 comments:

  1. ‘വെന’സ്ഡേ പോസ്റ്റ് കൊള്ളാം.

    ReplyDelete
  2. sardhaarji will sell india to italy....

    ReplyDelete

Related Posts Plugin for WordPress, Blogger...

അണികളെ... നിങ്ങൾ ക്യൂവിലാണ് ....

                       ഓ  ഇനി  എത്ര  നേരം  ഈ  ക്യുവിൽ  നിൽക്കണം ആവോ   ??? മറ്റുള്ളവർ കേൾക്കാനെന്നപോലെ  ഉറക്കെയുള്ള  ഒരു  ആത്മഗതം കേട്ടാണ്...