Saturday, May 26, 2012

മണി വരുന്നേ… മണി!

ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ടു പാര്‍ട്ടിയുടെ നിരപരാധിത്വം തെളിയിക്കുവാന്‍ നേതാക്കള്‍ പെടാപ്പാട് പെടുമ്പോള്‍ വിചിത്രമായ ഒരു അവകാശവാദവുമായി സിപിഎം ഇടുക്കി ജില്ലാസെക്രട്ടറി  എം മണി എത്തിയിരിക്കുന്നു .രാഷ്ട്രീയ പ്രതിയോഗികളെ ഇതിനു മുന്‍പും തങ്ങള്‍ കൊന്നിട്ടുണ്ടെന്ന് അഭിമാനപൂര്‍വം തട്ടിവിട്ടിരിക്കുകയാണ് .തങ്ങള്‍ എങ്ങനെയാണ് പട്ടിക തയ്യാറാക്കിയതെന്നും ആരെയൊക്കെ എങ്ങനെ കൊന്നുവെന്നതും വിദ്വാന്‍ രസകരമായി അവതരിപ്പിച്ചിരിക്കുന്നു.പാര്‍ട്ടിക്കുണ്ടായ നാണക്കേടിന്‍റെ ആഴം വീണ്ടും കൂട്ടാന്‍ മണിമുഴക്കി ഹംസഗാനം പാടിയെത്തിയിരിക്കുന്ന ഇത്തരം സഖാക്കള്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാകുന്നില്ല.



പാര്‍ട്ടിയെ തകര്‍ക്കാന്‍ അമേരിക്ക അയച്ച ചാരന്മാരാണോ ഇപ്പോള്‍ പാര്‍ട്ടിയുടെ തലപ്പത്തിരിക്കുന്ന പിണറായി മുതല്‍ മണി വരെയുള്ള പ്രകാശം പരത്തുന്നവരെന്നു പരിശോധിക്കാന്‍ ചൈനയില്‍ നിന്നോ ക്യുബയില്‍ നിന്നോ അല്ലെങ്കില്‍ "പോളണ്ടില്‍" നിന്നോ CID കളെ ഇറക്കേണ്ടി വരുമെന്നാണ് തോന്നുന്നത് . ഇത്തരക്കാരെ തെരഞ്ഞെടുക്കാനാണോ കോടികള്‍ ചെലവഴിച്ചു പാര്‍ട്ടി കോണ്ഗ്രസ് നടത്തിയതെന്ന് അണികള്‍ ഇനിയെങ്കിലും ചിന്തിക്കണം.ഇവരെ പുറത്താക്കാന്‍ കേന്ദ്രത്തിലിരിക്കുന്ന കാരാട്ടിനെപ്പോലുള്ള 'കൊഞ്ഞാണ'ന്മാര്‍ക്കു(സുധാകരന്‍ സഖാവിന്‍റെ പ്രയോഗമാന്നേ) കഴിയില്ലെങ്കില്‍ പ്രതികരിക്കാന്‍ സാധാരണ പ്രവര്‍ത്തകര്‍ക്കെങ്കിലും കഴിയണം.

തുറുപ്പുഗുലാന്‍ എന്ന ചിത്രത്തില്‍ വില്ലന്മാര്‍ ചെയ്ത കൊലപാതകത്തെക്കുറിച്ചു കൊച്ചിന്‍ ഹനീഫയുടെ മണ്ടനായ കഥാപാത്രം വിളിച്ചുപറയുന്ന ഒരു രംഗമുണ്ട് .മണിയുടെ ഇന്നത്തെ ശരീരഭാഷ അതോര്‍മ്മപ്പെടുത്തുന്നു.കൊന്നുവെന്നു പരസ്യമായി വിളിച്ചുപറഞ്ഞ ഈ മഹാനെ അറസ്റ്റുചെയ്യാന്‍ ധൈര്യമുള്ള ഒരു പോലീസുകാരനും ഇവിടില്ലെന്നു വരുന്നതു  കേരളജനതയുടെ ഗതികേട് അല്ലാതെ മറ്റൊന്നുമല്ല.

5 comments:

  1. Right..... സംഭവം സത്യമാണു. എല്ലാ പാർട്ടിക്കാരും ഇത്തരത്തിൽ കൊലപാതകങ്ങൾ നടത്തിയിട്ടുണ്ട്. പക്ഷേ ഈ ഒരവസരത്തിൽ ഇതിങ്ങനെ വിളിച്ച് പറയുന്നവരെ സമ്മതിക്കണം

    ReplyDelete
  2. പണ്ട് പണ്ട് ഒരു പിള്ളച്ച്ചന്‍ ഒരു 'പഞ്ചാബ് മോഡല്‍' പ്രസംഗം തട്ടി വെട്ടു. മന്ത്രി-കുപ്പായം പോയീ.
    ഇതാ ഇപ്പോളൊരു മണി വേറെയൊരു കിടിലന്‍ പ്രസംഗം നടത്തിയിരിക്കുന്നു. മണിയുടെ നാവും അവസാനം സത്യം വിളിച്ചു പറഞ്ഞു.

    ReplyDelete
  3. ഹോ..ഇയാളെ പോലുള്ളവരെയാണ് രാജ്യം ആദരിക്കേണ്ടത്..ഇയാളൊക്കെ മരിച്ചാലാണ്‌ വെടി പൊട്ടിക്കേണ്ടത്..വെടിയല്ല വെടിക്കെട്ട്‌ തന്നെ നടത്തിയാലും അധികമാവില്ല ഇയാളോടുള്ള ആദരവില്‍..

    ഒരു ഹൈ റേഞ്ച് തമാശക്കാരന്റെ മുഖച്ഛായ മാത്രമല്ല എം എ മാണിക്ക് ഉള്ളതെന്ന് ഇത് കേട്ട പൊട്ടന്മാര്‍ക്ക്‌ മനസിലായോ ആവോ? അതോ ഇതും മാധ്യമങ്ങളുടെ മോര്‍ഫിംഗ് സൃഷ്ടിയാണോ ?

    ReplyDelete
    Replies
    1. വെടിക്കെട്ടുകാരന്‍റെ പട്ടിയെ ഉടുക്ക് കൊട്ടി പേടിപ്പിക്കരുതെന്നാ മണി ചേട്ടന്‍റെ ഉത്തരവ് .

      Delete
  4. മണിമണി പോലെ സത്യങ്ങള്‍

    ReplyDelete

Related Posts Plugin for WordPress, Blogger...

അണികളെ... നിങ്ങൾ ക്യൂവിലാണ് ....

                       ഓ  ഇനി  എത്ര  നേരം  ഈ  ക്യുവിൽ  നിൽക്കണം ആവോ   ??? മറ്റുള്ളവർ കേൾക്കാനെന്നപോലെ  ഉറക്കെയുള്ള  ഒരു  ആത്മഗതം കേട്ടാണ്...