Thursday, May 31, 2012

മാലിന്യമുക്ത കേരളം.....നടക്കാത്ത നല്ല സ്വപ്നമോ?



പുതിയ കുട പുതിയ ബാഗിനുള്ളില്‍ മടക്കിവച്ച്  തോരാതെ പെയ്യുന്ന പുതുമഴ നനഞ്ഞു കൂട്ടുകാരോടൊപ്പം  സ്കൂളില്‍ നിന്ന് മടങ്ങിയിരുന്ന ബാല്യം ജൂണ്‍ മാസക്കാഴ്ചകളായി ഓര്‍മയില്‍ സൂക്ഷിക്കുന്ന എല്ലാവര്‍ക്കുമായി ചില അലോസരപ്പെടുത്തുന്ന കാര്യങ്ങള്‍ പറയട്ടെ ? .പുതു മണ്ണിന്‍റെ ഗന്ധം നിറച്ചു വഴിയരുകിലൂടെ  മഴച്ചാലുകള്‍ കാലുകളെ തഴുകിപ്പായുമ്പോള്‍ തടയണ കെട്ടാനും കൂട്ടുകാരുടെ ദേഹത്തേക്ക് വെള്ളം തെറിപ്പിച്ചു ഓടിപ്പോകാനും കഴിഞ്ഞിരുന്ന ആ ബാല്യം ഇന്ന് സാധ്യമാണോ?  ഇന്ന് മഴക്കാലത്ത് വഴി നിറഞ്ഞൊഴുകുന്ന(റോഡരികിലൂടല്ല) കറുകറുത്ത കൊഴുത്ത ദ്രാവകത്തെ സ്പര്‍ശിക്കാന്‍ ഏതു ബാലകുതൂഹലത്തിനാകും?ഒരു ചെറു മഴ പോലും പുഴയാക്കുന്ന നമ്മുടെ തെരുവുകള്‍ക്ക് ആരാണ് ഉത്തരവാദികള്‍? 
 

Saturday, May 26, 2012

മണി വരുന്നേ… മണി!

ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ടു പാര്‍ട്ടിയുടെ നിരപരാധിത്വം തെളിയിക്കുവാന്‍ നേതാക്കള്‍ പെടാപ്പാട് പെടുമ്പോള്‍ വിചിത്രമായ ഒരു അവകാശവാദവുമായി സിപിഎം ഇടുക്കി ജില്ലാസെക്രട്ടറി  എം മണി എത്തിയിരിക്കുന്നു .രാഷ്ട്രീയ പ്രതിയോഗികളെ ഇതിനു മുന്‍പും തങ്ങള്‍ കൊന്നിട്ടുണ്ടെന്ന് അഭിമാനപൂര്‍വം തട്ടിവിട്ടിരിക്കുകയാണ് .തങ്ങള്‍ എങ്ങനെയാണ് പട്ടിക തയ്യാറാക്കിയതെന്നും ആരെയൊക്കെ എങ്ങനെ കൊന്നുവെന്നതും വിദ്വാന്‍ രസകരമായി അവതരിപ്പിച്ചിരിക്കുന്നു.പാര്‍ട്ടിക്കുണ്ടായ നാണക്കേടിന്‍റെ ആഴം വീണ്ടും കൂട്ടാന്‍ മണിമുഴക്കി ഹംസഗാനം പാടിയെത്തിയിരിക്കുന്ന ഇത്തരം സഖാക്കള്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാകുന്നില്ല.


Thursday, May 24, 2012

സര്‍ദാര്‍ജീടെ ഡയറിക്കുറിപ്പുകള്‍

 സര്‍ദാര്‍ജീടെ  ഡയറിക്കുറിപ്പുകള്‍
 ----------------------------------------------------------------------------------------------------------------------------
 23/05/2012
"വെന"സ്ഡേ 
ഓംഅമേരിക്കായ നമഹ

ഇന്നലെ ...ങ്ങടെ മന്ത്രിസഭേടെ മൂന്നാം പിറന്നാളായിരുന്നു.അടിപൊളി പാരട്ടിയാര്‍ന്നു അറേഞ്ചു ചെയ്തത്. .മദാമ്മെടേം മക്കടേം ബ്രേക്ക് ഡാന്‍സും യാദവന്മാരുടെ സംഘ നൃത്തവും കലക്കി ..അറിയാതെ ഞാനും ഒന്ന് തുള്ളിപ്പോയി.ആ ബംഗാളി പെണ്ണുമ്പിള്ള വരാഞ്ഞത് നന്നായി. അവക്ക് ഈ യൂത്തിന്‍റെ പരിപാടീന്നു കേട്ടാലെ ചൊറിച്ചിലാ..ഒരുമാതിരി കാട്ടുജാതി പോലെ.

മ്ടെ അംബാനിക്കൊച്ചുങ്ങളും ടാറ്റാഭായിം ഒക്കെ കൊണ്ടുവന്ന സമ്മാനങ്ങളിടാന്‍ സ്വിസ് ബാങ്കില്‍ ഇനീം അക്കൗണ്ട്‌ തരാക്കണം .

ഇനി ..മ്മ്ടെ വക ഒരു സമ്മാനം ല്ലാര്‍ക്കും കൊടുക്കണം. മ്ടെ അംബാനി മോന് പ്രത്യേകിച്ചും.

Tuesday, May 22, 2012

ചന്ദ്രശേഖരനെ കൊല്ലിച്ചതാര് ?


          കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ പുത്തരിയല്ല.മരിച്ചവരുടെ കുടുംബാംഗങ്ങളുടെ നിശബ്ദ വേദനയില്‍ മാത്രം ഒതുങ്ങുന്ന സംഭവമായി ,ഒരു വൈകുന്നേരത്തെ ചാനല്‍ ചര്‍ച്ചയില്‍ ചൂട് പിടിപ്പിക്കുന്ന വാഗ്വാദങ്ങളായി മാത്രം  ഒടുങ്ങുന്ന ആ മരണങ്ങളില്‍ അവസാനത്തെതായിരുന്നു ഷുക്കൂര്‍ വധം.അതി നിഷ്ടൂരമായ വിചാരണ  ക്കൊലപാതകമായിട്ടും പ്രാദേശികമായ ചില പ്രതിഷേധങ്ങളല്ലാതെ കേരളമൊട്ടുക്കു അതൊരു 'വെറും സാധാരണ' രാഷ്ട്രീയ പകപോക്കല്‍ മാത്രമായാണ് കണ്ടത്.ശുക്കൂറിനെപ്പോലുള്ള യുവാക്കളെ എതിരാളികളുടെ കാറ് തടയാനും മന്ത്രിസ്ഥാനത്തിന് വേണ്ടി പ്രകടനം നടത്തിക്കാനും  'കറിവേപ്പിലപോലെ (അഭിസാരിക അല്ല)ഉപയോഗിച്ച് ഉപേക്ഷിക്കുന്ന  സ്വന്തം മുന്നണിക്കാര്‍ക്ക് പോലും ആ മരണത്തില്‍ വലിയ താല്പ്പര്യമുള്ളതായി തോന്നിയില്ല. പക്ഷെ ചന്ദ്രശേഖരന്‍ വധം കേരളത്തില്‍ അങ്ങോളമിങ്ങോളം ചര്‍ച്ചാവിഷയമായത് അദ്ദേഹത്തിന്‍റെ മുഖത്തേറ്റ അന്‍പത്തിരണ്ടു വെട്ടുകള്‍ കൊണ്ട് മാത്രമായിരുന്നില്ല . 'കമ്മ്യുണിസ്റ്റ്കേരളത്തി'ല്‍ ഉണ്ടായ അപചയങ്ങളെ കമ്മ്യൂണിസ്റ്റ് പാതയിലൂടെത്തന്നെ നേരിട്ട ധീര രക്തസാക്ഷിത്വം കൊണ്ട് കൂടിയായിരുന്നു.

Sunday, May 20, 2012

വീണ്ടും വി എസ് ( We Yes)

നിലവിലുള്ള സംസ്ഥാന നേതൃത്വത്തില്‍ മാറ്റം വേണമെന്നും ഈ രീതിയില്‍ രാഷ്ട്രീയപ്രവര്‍ത്തനം തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും വിഎസ് അച്യുതാനന്ദന്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചതായി റിപ്പോര്‍ട്ട്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനും സിതാറാം യെച്ചൂരിക്കുമാണ് കത്ത് അയച്ചിട്ടുള്ളത്.ഈ നീക്കത്തിലൂടെ കേരള രാഷ്ട്രീയത്തില്‍ ജനങ്ങളുടെ മനസ്സറിയുന്ന ജനനായകന്‍ തന്നെയാണ് താനെന്നു വി എസ് വീണ്ടും തെളിയിച്ചിരിക്കുന്നു.

ഒന്ന് കിട്ടിയാലേ നീയൊക്കെ നന്നാവൂ അല്ലേ...കുടുംബം മുടിക്കാനിറങ്ങിയവന്‍....പാര്‍ട്ടിയില്‍ നിന്നും സാധാരണക്കാര്‍ അകന്നു പോകുന്നുവെന്ന് മനസ്സിലാക്കാനുള്ള സാമാന്യബുദ്ധി കുലംകുത്തികളുടെ പേരുപറഞ്ഞു അണികളുടെ വായ്മൂടാന്‍ ശ്രമിക്കുന്ന പിണറായിക്കില്ലെങ്കിലും ധീരമായ വിപ്ലവപ്രവര്‍ത്തനങ്ങളിലൂടെ സിപിഎം രൂപീകരിക്കാനും വളര്‍ത്താനും ജീവിതം ഉഴിഞ്ഞുവച്ച സഖാവിനു എത്രകാലം പ്രതികരിക്കാതിരിക്കാന്‍ കഴിയും? പാര്‍ട്ടി എന്തോ തീപ്പന്തം കത്തിക്കുമെന്ന് പറഞ്ഞ വിജയേട്ടന്‍ ഇനി തലയ്ക്കു തീ പിടിച്ച പോലെ പായുന്നത് കാണാം.

Friday, May 18, 2012

കള്ളച്ചിരിയുടെ ഒരു വര്‍ഷം

 എങ്ങനെയുണ്ടാശാനേ..????
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ (UDF സര്‍ക്കാര്‍ അല്ല! )   ഒരു വര്‍ഷം പിന്നിടുന്നു.ഈ ഭരണം എന്താണ് കേരളത്തിന്‌ നേടിത്തന്നത്?  21 മന്ത്രിമാരില്‍ എത്രപേരെ ജനങ്ങള്‍ക്ക്‌ ഓര്‍മ്മിച്ചെടുക്കാന്‍ കഴിയും?നമ്മുടെ നികുതിപ്പണം തിന്നു കൊഴുക്കുന്ന ഇവര്‍ക്ക് നിങ്ങള്‍ എത്ര മാര്‍ക്ക് കൊടുക്കുന്നു? കുഞ്ഞാലിക്കുട്ടിയും മാണിയും ചേര്‍ന്നു നിശബ്ധമായി നടത്തുന്ന അഴിമതികള്‍ പുറത്തുകൊണ്ടു വരാന്‍ മാധ്യമങ്ങള്‍ക്ക്  പോലും ധൈര്യമില്ലാതെ പോകുന്നതെന്തു കൊണ്ടാണ് ?
അനക്ക് ബെച്ചിട്ടൊണ്ട്..ഒരെട്ടിന്‍റെ പണി !   


                  ഭരണ തലത്തില്‍ അതിവേഗം ജനങ്ങളില്‍ നിന്ന് ബഹുദൂരം അകന്നു പോവുകയാണ് ഈ മന്ത്രിസഭ.  ഇനിഒരിക്കല്‍ക്കൂടി  പാര്‍ടിയുടെ  മുഖ്യമന്ത്രി ആകാന്‍ കഴിയില്ല എന്നറിയാവുന്ന ഉമ്മന്‍ ചാണ്ടി അധികാരം നിലനിര്‍ത്താന്‍ നട്ടെല്ല് വളച്ചു മുസ്ലിം ലീഗ് നേതാക്കളുടെയും സുകുമാരന്‍ നായ രുടേയും മുന്‍പില്‍ കുമ്പിട്ടു കിടക്കുന്ന ദയനീയ കാഴ്ചയാണ് നിലവില്‍ .മെട്രോ റെയില്‍ പദ്ധതിയില്‍ നിന്നും ഡല്‍ഹി മെട്രോയെ ഒഴിവാക്കാന്‍ നടത്തിയ നീക്കങ്ങളും അതിന്‍റെ അക്കൗണ്ട്‌ സ്വന്തക്കാരന്‍റെ ബാങ്കിലാക്കിയതും മാത്രം മതി ഈ മുഖ്യമന്ത്രിയുടെ  വികസന നയം (സ്വന്തം പോക്കെറ്റിന്‍റെ മാത്രം വികസനം ) മനസ്സിലാക്കാന്‍.കേസ്സുകളില്‍ നിന്ന് രക്ഷപെടാന്‍ നടക്കുന്നതിനിടയില്‍ ചാണ്ടിക്കും കുഞ്ഞാലിക്കക്കും എവിടെ ഭരിക്കാന്‍ സമയം ?

Wednesday, May 16, 2012

ലൈറ്റ് ഏമിറ്റിംഗ് ഡയോഡ്സ്(LED)-ഗ്രീന്‍ടെക്നോളജി

 
 ഗ്രീന്‍ടെക്നോളജി എന്ന പദം അന്താരാഷ്ട്ര രംഗത്തു ഇന്ന് വളരെയധികം ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ്. പരിസ്ഥിതിക്ക് കോട്ടം വരുത്താത്ത രീതിയില്‍,ഊര്‍ജ നഷ്ടത്തെ കുറച്ചുകൊണ്ട് നിര്‍മ്മാണ,വിനിയോഗ പ്രവര്‍ത്തനങ്ങളെ നിജപ്പെടുത്താന്‍ ശ്രമിക്കുന്ന ഈ ശാസ്ത്രശാഖ അനുദിനം വളര്‍ന്നുകൊണ്ടിരിക്കുകയാണ്.ചൂട് കുറയ്ക്കുന്ന പെയിന്‍റുകളും,മണലും സിമെന്റും ഉപയോഗിക്കാതെയുള്ള വീട് നിര്‍മാണവും ,ബാറ്ററി കാറുകളുമൊക്കെ ഈ ചുവടുവെപ്പിന്‍റെ ഭാഗമാണ്  .  ഇതൊക്കെ ടെക്നിക്കല്‍ കാര്യങ്ങളാണെന്ന് കരുതി തള്ളിക്കളയണ്ട .നമുക്കും നമ്മുടെ വീട്ടിലും പരിസരത്തും ചില മാറ്റങ്ങള്‍ വരുത്തി പരിസ്ഥിതിക്കും അതുവഴി ഭാവി തലമുറയ്ക്കും നിലനില്‍പ്പിനുള്ള ഒരു കൈസഹായം നല്‍കാന്‍ കഴിയും .ഈ വിഭാഗത്തില്‍ നമുക്ക് പ്രയോജനകരമായ ചില സാങ്കേതിക മുന്നേറ്റങ്ങളെ പരിചയപ്പെടാം .

Friday, May 11, 2012

Happy Hours



"മരുഭൂമിയിലെ വിരസനിമിഷങ്ങളില്‍ മരുപ്പച്ചപോലെ ഒരു ജീവിതക്കാഴ്ച ....അജ്മാനിലെ ബാച്ച്ലര്‍ താവളത്തില്‍നിന്നും......."  

Tuesday, May 1, 2012

മെയ്‌ ദിന ചിന്തകള്‍


 1886 മെയ്‌ 1 നു ചിക്കാഗോ തെരുവീഥിയില്‍ ഒത്തുകൂടിയ ജനങ്ങളുടെ സമരാഗ്നി ഇന്ന്  വാള്‍സ്ട്രീറ്റ്  പ്രക്ഷോഭത്തിലെത്തി നില്‍ക്കുമ്പോള്‍ സമര പശ്ചാത്തലം മാത്രം മാറുന്നില്ല.അടിച്ചമര്‍ത്തപ്പെട്ടവന്റെ അമര്‍ഷം കൂടുതല്‍ ശക്തിയോടെ ജ്വലിക്കുന്നത് വീണ്ടും മുതലാളിത്വത്തിന്റെ ഉറക്കം കെടുത്തുന്നു.പക്ഷെ ഉദാരവല്കരണത്തിന്റെ ഫലമായി തുറക്കപ്പെട്ട കച്ചവട മായക്കാഴ്ച്ചകള്‍ക്ക്  മുന്നില്‍ മതിമറന്നു നില്‍ക്കുന്ന ഇന്ത്യന്‍ സമൂഹം ഈ ദിനത്തിന് എന്തു പ്രാധാന്യം  കല്പ്പിക്കുമെന്നു കരുതണം?

തൊഴിലാളി എന്ന് കേള്‍ക്കുമ്പോള്‍ ദളിതന്‍ എന്ന വാക്കുണ്ടാക്കുന്ന മനംപുരട്ടലോടെ മുഖം ചുളിക്കുന്ന ആധുനിക 'പ്രോഫെഷനലുകള്‍ തങ്ങളും ആ വിഭാഗത്തിലുള്ളവരാനെന്നത്  മറക്കുകയും സമരങ്ങള്‍ നേടിത്തന്ന അവകാശങ്ങള്‍ ആവോളം ആസ്വദിക്കുകയും സമരങ്ങളെ തമസ്കരിക്കുകയോ പരിഹസിക്കുകയോ ചെയ്തു പ്രായോഗികവാദി ചമയുകയുമാണ് ചെയ്യുന്നത് .     
മെയ്‌ ദിനം വിപ്ലവ പാര്‍ട്ടികള്‍ പോലും ചടങ്ങിനു വേണ്ടി മാത്രം ആചരിക്കുന്ന ഈ കാലത്ത് അക്ഷയ ത്രിതീയയും വാലെന്റ്ന്‍സ് ഡേയും മുന്‍ഗണന നേടുന്നത് കച്ചവട മാഫിയയുടെയും മാധ്യമ മാഫിയയുടെയും മാത്രം ശ്രമഫലമെന്നു കരുതാനാവില്ല . സമൂഹത്തിന്റെ മാറുന്ന മുഖം കാണിക്കുന്ന കണ്ണാടികളാണ് ഈ പ്രവണതകള്‍.പക്ഷെ നേഴ്സുമാരുടെ കാര്യത്തില്‍ സംഭവിച്ചത്  പോലെ ഗതികെട്ടാല്‍ വീണ്ടും യാഥാര്ത്യതിലേക്ക്  തിരിച്ചു വരാന്‍ കഴിയുമെന്ന് കാലം തെളിയിച്ചിരിക്കുന്നു .






...............................................................................................................



Related Posts Plugin for WordPress, Blogger...

അണികളെ... നിങ്ങൾ ക്യൂവിലാണ് ....

                       ഓ  ഇനി  എത്ര  നേരം  ഈ  ക്യുവിൽ  നിൽക്കണം ആവോ   ??? മറ്റുള്ളവർ കേൾക്കാനെന്നപോലെ  ഉറക്കെയുള്ള  ഒരു  ആത്മഗതം കേട്ടാണ്...